Wednesday, December 30, 2009

രക്ഷകന്‍ (ത്രില്ലര്‍ .ഭാഗം .രണ്ട് ).



പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ബോഡി ബന്ധുക്കള്‍ക്ക് വീണ്ടു കിട്ടുമ്പോഴേക്കും .... നേരം ഇരുട്ടിയിരുന്നു .....

''എന്നാല്‍ വെച്ച് താമസിപ്പിക്കണ്ട ശവം ഉടനെ സംസ്ക്കരിക്കണം ... '' ....
അയല്‍ക്കാരനായ കേളു ഏട്ടന്‍ പറഞ്ഞു .

''ഇനി ആരെങ്കിലും വരാനുണ്ടോ ... ആരെയെങ്കിലും കാത്തു നില്‍ക്കണോ ... ''
പഞ്ചായത്ത് മെമ്പര്‍ കുഞ്ഞിരാമന്‍ അവിടെയുള്ള ഏവരോടുമായി ചോദിച്ചു .

''താന്‍ ചെന്ന് ആ കുട്ടികളോട് ചോദിക്ക് .... ഇനിയാര് വരാനാ .... എന്നാലും ഒന്ന് ചെന്ന് ചോദിക്ക് ... ''
അവിടെ കൂടി നിന്നവരില്‍ ഒരാള്‍ പറഞ്ഞു.

മെമ്പര്‍ കുഞ്ഞിരാമന്‍ കുട്ടികള്‍ നിന്നിരുന്ന അടുക്കള ഭാഗത്തേക്ക് നടന്നു .
അവിടെ ഒരു മൂലയില്‍ ഉണ്ണികുട്ടനും ദീപ്തിയും ഉണ്ടായിരുന്നു ....

'' മക്കളെ സമയം ഒരുപാടായി ഇനി വെച്ച് താമസിപ്പിക്കുന്നില്ല ... ദേഹം കുഴിയിലോട്ട് എടുക്കുകയാണ് ... ഇനി ആരെങ്കിലും വരാനുണ്ടോ ... ????

'' ഇല്ലാ '' ആരും ഇല്ലാ .... ഒരു വിതുമ്പലോടെയാണ് അവള്‍ അത് പറഞ്ഞത് ....

''അപ്പോള്‍ ഭാസ്ക്കരന്‍ '' ..... കൂട്ടത്തിലൊരാള്‍ ആണ് അത് പറഞ്ഞത് .

'' അച്ഛന്‍ വന്നാല്‍ അമ്മയെ ഒരു നോക്ക് പോലും കാണാന്‍ സമതിക്കരുത് ഞങ്ങള്‍ക്ക് ഇഷ്ട്ടമല്ല . ''

ഇനി ആരും വരാനില്ല ... കുഞ്ഞിരാമേട്ടാ ... ആരും വരാനില്ല ... എടുത്തോളൂ ....
.... ദീപ്തി പറഞ്ഞു .

''അവന്‍റെയൊരു ഭാസ്ക്കരന്‍ '' നിനക്ക് ഒരു കാര്യം പറയാന്‍ കണ്ട സമയം ..
പറഞ്ഞ ആളെ നോക്കി കൊണ്ട് മെമ്പര്‍ പുഛ ത്തോടെ ചോദിച്ചു ... ... ...

അത് , പിന്നെ ... .ഞാന്‍ ... ഒരു വ്യക്തമായ ഉത്തരം പറയാനില്ലാതെ അയാള്‍ പരുങ്ങി .

ശവ സംസ്ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . അവസാനമായി അമ്മയുടെ മുഖം കാണുവാന്‍ മക്കള്‍ക്ക്‌ അവസരം നല്‍കി ... ശവം കുഴിയിലോട്ട് എടുക്കുമ്പോള്‍ ... സങ്കടം സഹിക്കാന്‍ പറ്റാതെ കുട്ടികള്‍ വാവിട്ടു കരയുന്നുണ്ടായിരുന്നു ...
'' അമ്മെ .... അമ്മെ ... ഞങ്ങളെ വിട്ടു പോകാണോ അമ്മെ ... ഇനി ഈ ഉണ്ണിക്കുട്ടനും , ദീപ്തിക്കും ആരുണ്ട്‌ അമ്മെ '' പോക്ണ്ടമ്മേ ... അമ്മ പോകണ്ട ...
ഈ സഹതാപകരമായ രംഗം കണ്ട് കൂടി നിന്നവരുടെയൊക്കെ കണ്ണ് നിറഞ്ഞു ...

''പാവം കുട്ടികള്‍ ഇവറ്റകള്‍ക്ക് ഇനി ആരാ ഉള്ളത് '' ...കൂടി നിന്നവര്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു ... ഈ കാര്യങ്ങള്‍ ...

ശവ സംസ്ക്കാരം പൂര്‍ത്തിയായി . ഓരോരുത്തരായി ആളൊഴിയാന്‍ തുടങ്ങവെയാണ് ... സൌദാമിനി ചേച്ചി ഉമ്മറത്തേക്ക് വന്നത് ... അവര്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തിലാണ് അത് പറഞ്ഞത് .

'' എല്ലാവരും പോകാന്‍ വരട്ടെ ... ആരും ഇല്ലാതെ അനാഥമായി കിടക്കുന്ന ഈ കുട്ടികളുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കിയിട്ട്‌ പോയാല്‍ മതി എല്ലാവരും ... ''

'' ശരിയാണ് ഈ കുട്ടികളുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം നമ്മള്‍ കൈ കൊള്ളണം ... ''
പഞ്ചായത്ത് മെമ്പറും അത് ശരി വെച്ചു .

'' ആദ്യം കുട്ടികളുടെ ചിലവിനായി കുറച്ചു കാശ് നമ്മള്‍ സമാഹരിക്കണം . അതിനു പഞ്ചായത്ത് വക വേണ്ടുന്ന സഹായങ്ങളെല്ലാം ഞാന്‍ ചെയ്തു തരാം ... '' പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു .

''അത് നല്ല ഒരു കാര്യം തന്നെ .... പക്ഷെ ! അതിനു മുമ്പേ ആദ്യം ചെയ്യേണ്ടത് കുട്ടികളുടെ താമസവും ഭക്ഷണ വുമാണ് ''

''അതിനിപ്പോള്‍ എന്താ ഒരു വഴി !!! ''

''കുട്ടികളുടെ അമ്മ വീട്ടുകാരെ കണ്ട് കാര്യം പറഞ്ഞാലോ ... ''

''നല്ല കഥയായി ... മരണ വിവരം അറിയിച്ചിട്ട് സ്വന്തം തന്ത പറഞ്ഞത് '' അവള്‍ എന്നേ ... ഞങ്ങള്‍ക്ക് മരിച്ചുവെന്നാ ... അങ്ങിനെയൊരു മകളെ അറിയത്ത് പോലുമില്ലന്നാ ...'' അങ്ങിനെ പറഞ്ഞ അവരുടെ അടുത്താണ് ഈ കാര്യം പറഞ്ഞു ചെല്ലുന്നെ .. ''

അപ്പോള്‍ എന്ത് ചെയ്യും ??? ...

'' വൈകീട്ട് അവര്‍ എന്‍റെ വീട്ടില്‍ വന്നു കിടക്കട്ടെ ... എനിക്കും ഉണ്ട് മൂന്നു മക്കള്‍ ,,, ശാന്ത ഉള്ളപ്പോഴും ... എന്‍റെ സ്വന്തം മക്കളെ പോലെ തന്നെയാ ഞാനിവരെ കണ്ടത് ... ഇപ്പോഴും ,,, എപ്പോഴും എനിക്ക് അങ്ങിനെ തന്നെയാ .... ''സൌദാമിനി പറഞ്ഞു

''കഴിയുമെങ്കില്‍ ആരെങ്കിലും ഈ പെണ്‍കുട്ടിക്ക് നല്ല ഒരു ജോലി ശരിയാക്കി കൊടുക്കുക ...''

''അതിന് ആ കുട്ടി പഠിക്കുകയല്ലേ ... പഠിക്കുന്ന കുട്ടിയെ നിരുല്‍സാഹപ്പെടുത്തി ജോലിക്ക് പറഞ്ഞയക്കണോ ???''

'' എന്നാല്‍ ഒരു കാര്യം ചെയ്യാം ... അവള്‍ക്കു നല്ല ഒരു ജോലി ശരിയാകുന്നത് വരെ പഠിപ്പ് തുടരട്ടെ ..
അതുപോലെ ഉണ്ണിക്കുട്ടന്റെയും ...''

'' എന്നാല്‍ അത് പോലെ ചെയ്യാം ... കുട്ടികള്‍ തല്‍ക്കാലം സൌദാമിനിയുടെ വീട്ടില്‍ നില്‍ക്കട്ടെ ... ബാക്കി കാര്യങ്ങള്‍ നമുക്ക് പിന്നീട് തീരുമാനിക്കാം ... ''

'' എന്നാല്‍ അത് പോലെ ചെയ്യാം ... ''

ഓരോരുത്തരായി അവിടം വിട്ടു പിരിഞ്ഞു .

കുട്ടികളെ സൌദാമിനി വീട്ടിലേക്കു വിളിച്ചോണ്ട് പോയി ... സൌദാമിനി അവര്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തു ... നല്ല വിശപ്പുണ്ടായിരുന്നു ... കുട്ടികള്‍ക്ക് ... പാവങ്ങള്‍ .. അവര്‍ ആര്‍ത്തിയോടെ ഭക്ഷണം വാരി കഴ‌ിച്ചു . സൌദാമിനി യും കുടുംബവും വളരെ സ്നേഹത്തോടെയാണ് അവരോട് പെരുമാറിയത് .

കുട്ടികള്‍ക്ക് കിടന്നുറങ്ങാന്‍ വീട്ടിലെ ഒരു ചെറിയ മുറി അവര്‍ക്ക് ശരിയാക്കി കൊടുത്തു ...

സ്നേഹത്തിന്റെ പ്രകാശം ..... സ്നേഹത്തിന്റെ നറുമഴ അവരിലൂടെ ... ദൈവം ആരോരുമില്ലാത്ത ആ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി .

അന്നത്തെ ദിവസം ദീപ്തിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല അവളുടെ മനസ്സിലിപ്പോള്‍ ... അജ്ഞാതനായ ആ മനുഷ്യന്‍ പറഞ്ഞ വാക്കുകള്‍ പെരുമ്പറ പോലെ മുഴങ്ങുകയായിരുന്നു ..

'' ഇവരെ കാക്കാന്‍ ദൈവം ഉണ്ടാകും ... ആ ദൈവം ഒരു രക്ഷകനെ ഇവരുടെ അടുത്തേക്ക്‌ അയക്കും ... ഇവര്‍ക്കായ്‌ .... വരും ഒരു രക്ഷകന്‍ .... എല്ലാവരും കണ്ടോ .... ദൈവം അവനെ അയച്ചു കഴിഞ്ഞു .... ''

ആരായിരിക്കും .... അയാള്‍ .... ആ രക്ഷകന്‍ ... ചിലപ്പോള്‍ ആ മനുഷ്യന്‍ വെറുതെ പറഞ്ഞതാവുമോ ...

'' അമ്മേ .... അമ്മേ ... '' .... ഉണ്ണി കുട്ടന്‍റെ മുരള്‍ച്ച കേട്ട്അവള്‍ തിരിഞ്ഞു നോക്കി .
അവന്‍ എന്തൊക്കെയോ പുലമ്പുകയായിരുന്നു ...

"മോനെ ... ഉണ്ണി ... ഉണ്ണി ... എന്താടാ ... മോനെ ... "

"ചേച്ചി ...' അമ്മ '... 'അമ്മ ' ... സ്വപ്നത്തില്‍ ഞാന്‍ അമ്മയെ കണ്ടു ."

" അമ്മ പറയുവാ ... എന്നോട് .... അമ്മ മരിച്ചിട്ടില്ലാ തിരിച്ചു വരുമെന്ന് .... "

" ചേച്ചീ ഇനി നമ്മുടെ അമ്മ വരുമോ ??? .... പറ ചേച്ചി ...വരുമോ ??? "

'മോനെ ... ' സങ്കടം സഹിക്കാനാവാതെ ... അവള്‍ അവനെ മാറോട് ചേര്‍ത്തണച്ച് പൊട്ടി കരഞ്ഞു .


" എന്തിനാ അച്ഛന്‍ കൊന്നത് അമ്മയെ .... നമുക്ക് ഇനി ആരുണ്ട്‌ ??? പറ ചേച്ചീ ... "

കുഞ്ഞനുജന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം പറയാനാവാതെ അവള്‍ വിതുമ്പുകയായിരുന്നു ....

" ചേച്ചീ ... "

" എന്താ ... മോനെ ... "

" ഇന്ന് ഒരു ചേട്ടന്‍ പറയുന്നത് കേട്ടല്ലോ ... നമ്മളെ രക്ഷിക്കാന്‍ ... ഒരാള് വരുമെന്ന് ... ദൈവം പറഞ്ഞയക്കുമെന്ന് .... അങ്ങനെ ഒരാള്‍ വരുമോ ... ചേച്ചി .. എന്തേലും പറ ചേച്ചി .. "

അവന്‍ അവളെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു .

ആ കുഞ്ഞു ഹൃദയം വേദനിക്കാതിരിക്കാന്‍ അവള്‍ അവനെ സമാശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു .

'' വരും ... ''

'' എന്ന് വരും ??? .''

" ഉടനേ തന്നെ " ...

അവന്‌ ആ വാക്കുകള്‍ ഒരു ആശ്വാസമായി തോന്നി ... ആ പൈതല്‍ പതിയെ കണ്ണുകള്‍ അടച്ചു ..

ആ രാത്രിയുടെ ഏതോ യാമങ്ങളില്‍ അവളും നിദ്രയിലാണ്ടു ....


*************************
കണിയങ്കര ഗ്രാമം
രാമു ആചാരിയുടെ വീടാണ് പാശ്ചാതലം . വീടിനു മുന്നില്‍ ഒരു റ്റാറ്റാ സുമോ നിര്‍ത്തിയിട്ടിരിക്കുന്നു .
പലിശക്ക് പണം കൊടുക്കുന്ന നാഗര്‍ കോവില്‍ മാരിയപ്പനും ഗുണ്ടകളും ആ വീട് വളഞ്ഞിരിക്കുകയാണ് ... വീടിനകത്തുള്ള സാധനങ്ങള്‍ ഓരോന്നായി പുറത്തേക്ക് ഗുണ്ടകള്‍ വലിച്ചെറിയുകയാണ്‌ ... നിസ്സംഗതയോടെ നോക്കി നില്‍ക്കുന്ന രാമു ആചാരിയും ,ഭാര്യയും , മക്കളും

" ഒന്നും ചെയ്യരുത് " ... എന്ന് പറഞ്ഞു കൊണ്ട് മാരിയപ്പന് നേരെ കൈ കൂപ്പി രാമു ആചാരി ...

വെറ്റില ചുണ്ണാമ്പു കൂട്ടി മുറുക്കി വിരല്‍ ചുണ്ടോടു ചേര്‍ത്ത് വെച്ച് നീട്ടി തുപ്പി ... മാരിയപ്പന്‍ ...
എന്നിട്ട് പറഞ്ഞു .

'' വായ മൂടടാ നായെ ... കാശ്‌ എണ്ണി വാങ്ങിയിട്ടംല്ലേ ... തിരുംബി കേക്കും ബോത് തരമാട്ടിങ്കലാ ... ''

'' ഒരു അവധി കൂടി തരണം .... ഞാന്‍ എങ്ങിനെയെങ്കിലും കാശ് ഉണ്ടാക്കി എത്തിക്കാം ''
'
' ശൊന്നാ ... കേക്ക മാട്ടിയാ ....'' ....... '' ട്ടപ്പേ '' കൈ വീശി രാമു ആചാരിയുടെ കവിളത്ത് ഒന്ന് കൊടുത്തു . മാരിയപ്പന്‍ .

ഈ സമയത്താണ്‌ ഒരു ടാറ്റാ ഇണ്ടികോ .... ആ വീടിനു മുന്നില്‍ വന്നു ബ്രെക്കിട്ടത് .

ആദ്യം മൂന്നു ചെറുപ്പക്കാര്‍ അതില്‍ നിന്നും ചാടിയിറങ്ങി . അവര്‍ പൊടുന്നനെ മാരിയപ്പന്റെയും ഗുണ്ടകളുടെയും മുന്നിലെത്തി .

'' എന്താ ഇവിടെ പ്രശ്നം "
" ഇതു എന്കളുടെ വിഷയം കേക്കുര്‍ത്തുക്ക് നീങ്ക യാര് "

" നിങ്ങളുടെ വിഷയമോ ... ഞങ്ങള്‍ ഇവിടെ എത്തിയില്ലേ അണ്ണാച്ചീ ഇനി ഞങ്ങളുടെ വിഷയം "

" ഇങ്ക പാര് കണ്ണാ ... മര്യാദയാ ഓടി പോയിട് ... ഇല്ലേല്‍ വെട്ടി പോടിടുവെന്‍ ...
ഇന്ത കിളവന്‍ എനക്ക് തുട്ടു തരവേണ്ടിയതിരുക്ക് അത് വാങ്ങാമേ നാന്‍ ഇന്കെ നിന്ന് പോകമാട്ടെന്‍ "

" അപ്പടിയാ ... അപ്പോള്‍ മര്യാദക്ക് പറഞ്ഞാല്‍ പോവില്ല അല്ലേ ... "

"അതാ ആ വണ്ടിയില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്‌ അയാളെ ഇങ്ങോട്ടേക്കു വരുത്താതെ മര്യാദക്ക് തന്‍റെ ആള്‍ക്കാരെയും കൂട്ടി സ്ഥലം വിട്ടോ ... അതാ നിനക്ക് നല്ലത് "

" പശന്‍കളാ കേട്ടീന്‍കളാ അണ്ണന്‍ ശൊന്നതു ... ഇവന്കളെ കാപ്പാതുര്‍ത്തുക്ക് ഏതോ കടവുള്‍ വന്തിരുക്കാ ... ഹഹഹ ... നമ്മള്‍ എല്ലാം തിരുംബി പോകണമാ ... ഹഹഹ ''

" കടവുള്‍ തന്നെയാണെടാ ... കണിയങ്കര ഗ്രാമത്തിന്‍റെ രക്ഷകന്‍ .... ഈ നാടിന്‍റെ തമ്പുരാന്‍ ...
നോക്കെടാ നോക്ക് .... "

മാരിയപ്പനും ഗുണ്ടകളും നോക്കി ആ വാഹനത്തിലേക്ക് .... റ്റാറ്റ ഇന്ടികൊയുടെ ഡോര്‍ തുറന്ന് ഒരു ചെറുപ്പക്കാരന്‍ പുറത്തേക്ക് ഇറങ്ങി ...

ഉരുക്ക് പോലുള്ള ശരീരം ... കയ്യില്‍ ഒരു ബ്രെസ്‌ ലെറ്റ്

" അണ്ണാ ... ഇവന്‍ '' ആളെ തിരിച്ചറിഞ്ഞ കൂട്ടത്തിലെ ഒരു ഗുണ്ട പറഞ്ഞു .

" എന്നടാ " ... മാരിയപ്പന്‍ ചോദിച്ചു ...

" കാശും വേണാ ഒന്നുമേ വേണാ .... നമുക്ക് പോയീടലാം .... "

അന്ധാളിച്ചു നില്‍ക്കുകയായിരുന്നു മാരിയപ്പന്‍ .

അപ്പോഴേക്കും ആ ചെറുപ്പ ക്കാരന്‍ അവരുടെ അടുത്തെത്തി കഴിഞ്ഞിരുന്നു .


(തുടരും )

1 comment:

  1. evideyokkayo kettu maranna katha..engilum nannayittund..kurachukoodi nannaaakkamaayirunu..
    aashamsakal..

    ReplyDelete