സൈറണ്‍ മുഴക്കി കൊണ്ട് പോലീസ് ജീപ്പ് കടവത്തൂര്‍ ഗ്രാമത്തെ ലകഷ്യമാക്കി കുതിച്ചു . കടവത്തൂരിലെ ഒരു കവലയില്‍ എത്തിയപ്പോള്‍ പോലീസ് ജീപ്പ് നിന്നു . ജീപ്പില്‍ നിന്ന് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ഇറങ്ങി അവിടെ നിന്നവരോട് ചോദിച്ചു .
''എവിടെയാ മരണം നടന്ന വീട് ??? ''
''ഇവിടെ നിന്നു നേരെ പോയാല്‍ അവിടെ നിന്നു വലത്തേക്ക് തിരിഞ്ഞാല്‍ കുറച്ചു മുന്നോട്ടു പോയാല്‍ ... രണ്ടാമത് കാണുന്ന ചെറിയ റോഡിലൂടെ പോയാല്‍ അവിടെ എത്താം സാര്‍ .... ''
അവിടെ നിന്നിരുന്ന ഒരാള്‍ പറഞ്ഞു .
കോണ്‍സ്റ്റബിള്‍ തിരിച്ച് വന്നു ജീപ്പില്‍ കയറി .... പോലീസ് ജീപ്പ് ലകഷ്യത്തിലേക്ക് കുതിച്ചു .
പോലീസ് ജീപ്പ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ ബ്രേക്കിട്ടു ..
ജീപ്പില്‍ നിന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ കൊമ്പന് രാഘവനും മൂന്നു പോലീസുകാരും ഇറങ്ങി . അവിടെ തടിച്ച് കൂടിയ ജനങ്ങളെ മാറ്റി നിര്‍ത്തി അവര്‍ മുന്നോട്ടു കുതിച്ചു .
"മാറി നില്‍ക്കടാ "... പോലീസുകാര്‍ ലാത്തി വീശി കൊണ്ട് ജനങ്ങളോട് കല്പ്പിച്ചു ...
ജനങ്ങള്‍ ഇരു വശത്തേക്ക് മാറിനിന്ന് അവര്‍ക്ക് വഴി കൊടുത്തു .
മരണം നടന്ന വീട്ടില്‍ അവര്‍ എത്തി .
പഞ്ചായത്ത് മെമ്പര്‍ കുഞ്ഞിരാമനും നാലഞ്ചു ശിങ്കിടികളും ... പോലീസുകാരെ കണ്ടപ്പോള്‍ ... അവരുടെ അടുത്തേക്ക് വന്നു .
'' എന്താ മെമ്പറെ ... ഇവിടെ ''
പ്രതീക്ഷിക്കാതെ പഞ്ചായത്ത് മെമ്പറെ കണ്ടപ്പോള്‍ സര്‍ക്കിള്‍ ഇസ്പക്ട്ടര് കൊമ്പന് രാഘവന് ചോദിച്ചു .
''എന്റെ വീട് ഇവിടെ അടുത്താണ് സാര്‍ ... ഇവിടുന്നു മൂന്നു വീടുകള്‍ക്ക് അപ്പുറം .''
''പിന്നെ എന്തൊക്കെയുണ്ട് മെമ്പറെ ... വിശേഷങ്ങള്‍ ??? പഞ്ചായത്തില്‍ ഇപ്പോള്‍ കേസുകളൊക്കെ കുറവാണല്ലോ ...എന്ത് പറ്റി ,,,, പാര്ട്ടിക്കാരോന്നും ഇപ്പോള്‍ തമ്മില്‍ തല്ല് ഇല്ലേ ???? ... എല്ലാവരും നന്നായ മട്ടാണല്ലോ ??!!!. .... ''
''അങ്ങിനെയൊന്നും ഇല്ല സാറേ .... ഇപ്പോള്‍ എല്ലാവരും നല്ല യോജിപ്പാണ് . പണ്ടത്തെ കാലമലല്ലോ ഇന്ന് , ആധുനിക സൌകര്യങ്ങള്‍ കൂടി ... ഇപ്പോള്‍ ആര്‍ക്കാ സാറേ തല്ല് കൂടാന്‍ നേരം .''
''അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ പഞ്ചായത്തിലെ ജനങ്ങള്‍ നന്നായി എന്ന് ചുരുക്കം ...''
''അതാ ശരി സാറേ ''..
''അതൊക്കെ പോട്ടെ ,,, എവിടെയാ .... ബോഡി കിടക്കുന്നത് ??? ... ''
''വീടിന്റെ പിന്നാമ്പുറത്താണ് സാര്‍ ... വരൂ ... കാണിക്കാം ''.
പോലീസുകാര്‍ അവരുടെ പിന്നാലെ നടന്നു ....
വീടിന്റെ പിന്നാമ്പുറത്ത് എത്തിയപ്പോള്‍ അവര്‍ നിന്നു.
ബോഡി കണ്ടപ്പോള്‍ സര്‍ക്കിള്‍ ഇന്സ്പ്പക്ട്ടര് തലയിലെ തൊപ്പി എടുത്ത് മാറ്റി ... പിന്നില്‍ നിന്ന പോലീസുകാരും തൊപ്പി ഊരി .
മൃതദേഹം മലര്‍ന്നാണ് കിടക്കുന്നത് . ഒരു സ്ത്രീയുടെയാണ് മൃതദേഹം . കഴുത്തില്‍ വെട്ടിയ പാടുണ്ട് .
മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടി നില്ക്കുന്നു . മൃതദേഹത്തിന് അടുത്തായി ഒരു വെട്ടുകത്തിയുമുണ്ട് .
'' കോണ്‍സ്റ്റബിള്‍ ''
'' യെസ് സാര്‍ .... ''
ഇവര്‍ പറയുന്ന എല്ലാ വിവരങ്ങളും ഫയലില്‍ രേഖപെടുത്തൂ ....
'' ഓക്കെ സാര്‍ .. ''
ഒരു കോണ്‍സ്റ്റബിള്‍ ഫയല്‍ എടുത്ത് ... അവര്‍ പറയുന്ന വിവരങ്ങള്‍ രേഖപെടുത്താന്‍ തുടങ്ങി .
'' എന്താണ് മരിച്ച സ്ത്രീയുടെ പേര് .... ?? ''
'' ശാന്ത '' എന്നാണ് സാര്‍ ....
കൂടി നിന്നവരില്‍ ഒരു സ്ത്രീ പറഞ്ഞു .
''നിങ്ങളുടെ പേര് എന്താണ് ???? ''
കൊമ്പന് രാഘവന് ഉത്തരം പറഞ്ഞ ആസ്ത്രീയുടെ അടുത്തേക്ക് വന്നു ചോദിച്ചു .....
'' സൌദാമിനി '' ....
''ആ കാണുന്ന വീട് എന്റേതാണ് സാര്‍ .... '' തൊട്ടപ്പുറത്തെ വീട് ചൂണ്ടി കാണിച്ചു ആ സ്ത്രീ പറഞ്ഞു.
'' ഞാന്‍ അതിന് നിങ്ങളുടെ വീട് എവിടെയാണെന്ന് ചോദിച്ചോ ??? ഇല്ലല്ലോ ... ചോദിക്കുന്നതിനു ഉത്തരം പറഞ്ഞാല്‍ മതി ... അതും സത്യം മാത്രമേ പറയാവൂ ... ''
''ശരി സാര്‍ ''
''എന്താണ് വീട്ടു പേര് ? .... ഇവിടുത്തെ പേര് പറഞ്ഞാല്‍ മതി ''
'' പുത്തന്‍ ചിറക്കല്‍ ''
മരിച്ച സ്ത്രീയുടെ ഭര്‍ത്താവിന്റെ പേര് എന്താണ് ???
'' ഭാസ്ക്കരന്‍ ''
''ഇവര്‍ക്ക് കുട്ടികളുണ്ടോ ??? ''
''ഉണ്ട് സാര്‍ ... ഒരു പെണ്‍കുട്ടിയും , ഒരു ആണ്‍കുട്ടിയും ... ''
'' പെണ്‍കുട്ടി ഡിഗ്രിക്ക് ഒരു പ്രൈവറ്റ് കോളേജില്‍ പഠിക്കുന്നു.... ആണ്‍കുട്ടി അഞ്ചാം ക്ലാസിലും ... ''
'' ഈ ഭര്‍ത്താവ് എന്ന് പറയുന്ന ഭാസ്ക്കരന്‍ എന്ത് ജോലി ചെയ്യുന്നു ??? അവന്റെ സ്വഭാവം എങ്ങിനെയായിരുന്നു . ??? ''
'' ഒരു മേസ്ത്തിരിയാണ് സാര്‍ ഈ ഭാസ്ക്കരന്‍ . ഇവരുടേത് ഒരു പ്രേമ വിവാഹം ആയിരുന്നു . നല്ല വണ്ണം അദ്ധ്വാനിക്കുന്ന ഒരാള്‍ ആയിരുന്നു സാറേ ഈ ഭാസ്ക്കരന്‍ . നല്ല സ്നേഹത്തിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത് . പിന്നീട് ഈ ഭാസ്ക്കരനില്‍ ചില ദുശീലങ്ങള്‍ കാണാന്‍ തുടങ്ങി . കള്ള് കുടിക്കും സാറേ .... ചില ദിവസങ്ങളില്‍ ഈ വീട്ടില്‍ ബഹളങ്ങള്‍ പതിവാ സാറേ ... ഈ ഭാസ്ക്കരന്‍ ഇവരെ ദേഹോപദ്രവം ചെയ്യുന്നത് വരെ ഞങ്ങള്‍ കാണാറുണ്ട് സാറേ .... പ്രതികരിച്ചാല്‍ എന്തെങ്കിലും സംഭവിക്കുമെന്ന് ഭയന്നാ ഞങ്ങള്‍ ഒന്നും മിണ്ടാതിരുന്നത് ..... ''
'' എന്നിട്ട് ഇപ്പോള്‍ ഇവിടെ ഒന്നും സംഭവിച്ചില്ല അല്ലേ ... അടുത്ത വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ....
അത് പരിഹരിക്കാനും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും വേണ്ടത് അയല്‍ക്കാര്‍ ആണ് .... സ്വന്തം ഭര്‍ത്താവിന്റെ ചെയ്തികളാല്‍ വീര്‍പ്പു മുട്ടുന്ന സ്ത്രീ ... ഇതൊക്കെ കണ്ടിട്ടും പ്രതികരിക്കാതെ നോക്കുകുത്തി പോലെ നില്ക്കുന്ന അയല്‍ക്കാര്‍ കൊള്ളാം !!! ...
ആരുടെയെങ്കിലും ഇടപെടല്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ... ഇങ്ങനെ ഒരു ദുരന്തം ഇവിടെ ഒഴിവാക്കാമായിരുന്നു ... ''
എപ്പോഴാണ് സംഭവം നിങ്ങള്‍ അറിയുന്നത് . ???
'' ഉച്ച നേരത്താണ് സാര്‍ , ഒരു മണി കഴിഞ്ഞു കാണും ... കുട്ടികളുടെ ബഹളം കേട്ടിട്ടാണ് സാര്‍ .... ഞങ്ങള്‍ വിവരം അറിയുന്നത് . ഓടി ഇവിടേയ്ക്ക് വന്ന ഞങ്ങള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്ന ശാന്തയെ ആണ് ... കാലത്ത് മുതലേ ഈ വീട്ടില്‍ നിന്ന് ബഹളങ്ങള്‍ കേട്ടിരുന്നു . പതിവായതു കൊണ്ട് ഞങ്ങള്‍ അത് കാര്യമാക്കിയില്ല .... അവനാണ് ഇതു ചെയ്തത് സാറേ ഉറപ്പാണ് ... ഞങ്ങള്‍ വരുമ്പോഴേക്ക് അവന് ... ഇവിടെ നിന്ന് കടന്നു കളഞ്ഞു സാറേ ... ''
'' കോണ്‍സ്റ്റബിള്‍ ''
'' യെസ് സാര്‍ ''
ഉടന്‍ തന്നെ എല്ലാ സ്റ്റേഷനുകളിലേക്കും വയര്‍ലെസ്സിലൂടെ മെസ്സേജ് അറിയിക്കുക . എവിടെ കണ്ടാലും ഉടനെ പൊക്കുക ആ നായിന്റെ മോനെ ... സ്വന്തം പെണ്ണിനേം കൊന്നു കടന്നു കളഞ്ഞ ആ നായിന്റെ മോനെ ...
'' ഉടനെ അറിയിക്കാം സാര്‍ ''
കോണ്‍സ്റ്റബിള്‍ വയര്‍ലെസ്സ് എടുത്ത് എല്ലാ സ്റ്റേഷനുകളിലെക്കും ഉടനെ സന്ദേശം അയച്ചു .
'' ഈ കൃത്യം ചെയ്തത് ഭാസ്ക്കരന്‍ തന്നെ ആണോ ... മറ്റു ആര്‍ക്കെങ്കിലും ഇതു പങ്കുണ്ടോ ... ഇവര്‍ ആരും തന്നെ കൃത്യം നേരിട്ട് കണ്ടിട്ടില്ല ... അപ്പോള്‍ പിന്നെ ...... ''
'' ഞാന്‍ കണ്ടു സാര്‍ ... ''
എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി .
'' ഞാന്‍ കണ്ടു സാര്‍ ... ഞാന്‍ കണ്ടു .... ''
എല്ലാവരും കണ്ടു . ആ മുഖം ... അത് ആ സ്ത്രീയുടെ മകള്‍ ആയിരുന്നു ...
' ദീപ്തി ' ... അതായിരുന്നു അവളുടെ പേര് ....
'' എന്റെ അച്ഛനാ കൊന്നത് അമ്മയെ ... കള്ള് കുടിക്കാന്‍ പൈസ കൊടുക്കാഞ്ഞിട്ടാ അമ്മയെ കൊന്നത് അച്ഛന് '' ...
മനോ വിഷമം കൊണ്ട് , ... പുറത്തു വരാന്‍ പാടുപെടുകുകയായിരുന്നു വാക്കുകള്‍ അവളുടെ വായില്‍ നിന്ന് .
'' കുടിക്കണ്ട കുടിക്കണ്ടാ എന്ന് അമ്മയും ഞങ്ങളും ഒരുപാട് പറഞ്ഞതാ അച്ഛനോട് .... കേട്ടില്ലാ ... എല്ലാവരും പൊന്ന് പോലെയാ അവരുടെ മക്കളെ നോക്കുന്നെ ... പക്ഷേ ! ഞങ്ങളെ ....ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു അച്ഛന് .... എപ്പോഴും അമ്മ പറയും .... എന്തേലും ആപത്ത് സംഭവിക്കും ഈ കുടുംബത്തില്‍ നിങ്ങളുടെ കുടി കൊണ്ടെന്നു .... ഇതാ .... ഇന്ന് ... അമ്മേം കൊന്നു ....എനിക്കും ഉണ്ണിക്കുട്ടനും ... ആരും ഇല്ലാതാക്കി കളഞ്ഞു അച്ഛന് ... ഇനി ആരാ ഞങ്ങള്‍ക്കുള്ളത് ....
പൈസ കിട്ടാഞ്ഞ് അമ്മേടെ കഴുത്തില്‍ കിടന്ന മാല ഊരിയെടുക്കാന്‍ നോക്കി അച്ഛന് കൊടുക്കാഞ്ഞിട്ട് ... വെട്ടു കത്തിയെടുത്ത് അമ്മയെ ഞങ്ങളെ മുന്നില്‍ വെച്ചാ .... അച്ഛന് വെട്ടി വെട്ടി കൊന്നത് .... എന്നിട്ട് ആ മാല ഊരിയെടുത്ത് ഓടി കളഞ്ഞു ഇവിടെ നിന്ന് . പേടിച്ച ഉണ്ണികുട്ടന് ബോധം കെട്ടു വീണു ... ഞാന്‍ എന്റെ ശബ്ദം തീരുന്നത് വരെ ഉറക്കെ ബഹളം വെച്ചു ... ഓടി കൂടിയവരോട് എനിക്ക്
ഒന്നും പറയാന്‍ കഴിയുന്നില്ല സാറേ .... എനിക്ക് കഴിയുന്നില്ലാ സാറേ ... ''
''ഒരു വയര്‍ ലെസ് സന്ദേശം ഉണ്ട് സാര്‍ , ഭാസ്കരനെ കിട്ടിയിട്ടുണ്ട് ... അവന് കുറ്റം സമ്മതിച്ചു .... ''
കോണ്‍സ്റ്റബിള്‍ പറഞ്ഞു .
'' ഞാന്‍ ഉടനെ സ്റ്റേഷനിലേക്ക് പുറപ്പെടുകയാണ് ... രണ്ടു പേര് ഇവിടെ നില്ക്കൂ ... കുട്ടികളുടെ മൊഴി എടുക്കണം ... ചില അയല്‍ക്കാരുടെയും മൊഴി എടുത്ത് ... നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ... ഉടനേ ബോഡി പോസ്റ്റ് മോര്‍ട്ടത്തിനു അയക്കുക ... ''
'' ശരി സാര്‍ '' കോണ്‍സ്റ്റബിള്‍ പറഞ്ഞു
'' മെമ്പറെ വേണ്ടുന്ന കാര്യങ്ങളൊക്കെ ചെയ്യുക ആ കുട്ടികള്‍ക്ക് ആദ്യം എന്തെങ്കിലും കഴിക്കാന്‍ കൊടുക്കുവാന്‍ പറയുക ആരോടെങ്കിലും ... ആരേലും കുറച്ച് സഹതാപം കാട്ട് ... അവരോടെന്കിലും ... ''
ചെയ്യാം സാര്‍ ,, എല്ലാം വേണ്ടത് പോലെ ചെയ്യാം .
സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ കൊമ്പന് രാഘവന് ഉടന്‍ തന്നെ സ്റ്റേഷനിലേക്ക് പോകാന്‍ ജീപ്പിന് അടുത്തേക്ക് നീങ്ങി . ജീപ്പില്‍ കയറി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് ലകഷ്യ ത്തിലേക്ക് കുതിച്ചു .
'' പാവം കുട്ടികള്‍ ഇവരുടെ കാര്യമാ ഇനി കഷ്ട്ടം ... ''
കൂടി നിന്നവരില്‍ ഒരാള്‍ പറഞ്ഞു ...
'' ഇവരെ കാക്കാന്‍ ദൈവം ഉണ്ടാകും ... ആ ദൈവം ഒരു രക്ഷകനെ ഇവരുടെ അടുത്തേക്ക് അയക്കും ... ഇവര്‍ക്കായ് .... വരും ഒരു രക്ഷകന് .... എല്ലാവരും കണ്ടോ .... ദൈവം അവനെ അയച്ചു കഴിഞ്ഞു .... ''
അവിടെ നിന്ന ഒരു മധ്യ വയസ്ക്കന് ആണ് അത് പറഞ്ഞത് ....
കൂടി നിന്നവര്‍ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി
ആ നാട്ടുകാര്‍ ആദ്യമായാണ് അങ്ങനെയൊരു ആളെ അവിടെ കാണുന്നത് .
ഈ വാക്കുകള്‍ കേട്ട് കൊണ്ട് ഒരാള്‍ കൂടി അവിടെ ഉണ്ടായിരുന്നു ... അത് വേറെ ആരും ആയിരുന്നില്ല ...
''ദീപ്തി '' ... മരിച്ച സ്ത്രീയുടെ മകള്‍ .
'' രക്ഷകനോ .... ആരായിരിക്കും അത് ... എന്ത് രൂപമായിരിക്കും അയാള്‍ക്ക് ....
അവളുടെ ചിന്ത അതായിരുന്നു ഇപ്പോള്‍ .
അവള് പറഞ്ഞ ആളുടെ മുഖത്തേക്കു ശ്രദ്ധ തിരിച്ചു .
പക്ഷെ !!!ആ മനുഷ്യന് അവിടെ നിന്ന് നടന്നു നീങ്ങിയിരുന്നു ...
(തുടരും )
'' പാവം കുട്ടികള്‍ ഇവരുടെ കാര്യമാ ഇനി കഷ്ട്ടം ... ''
ReplyDeleteകൂടി നിന്നവരില്‍ ഒരാള്‍ പറഞ്ഞു ...
'' ഇവരെ കാക്കാന്‍ ദൈവം ഉണ്ടാകും ... ആ ദൈവം ഒരു രക്ഷകനെ ഇവരുടെ അടുത്തേക്ക് അയക്കും ... ഇവര്‍ക്കായ് .... വരും ഒരു രക്ഷകന് .... എല്ലാവരും കണ്ടോ .... ദൈവം അവനെ അയച്ചു കഴിഞ്ഞു .... ''
അവിടെ നിന്ന ഒരു മധ്യ വയസ്ക്കന് ആണ് അത് പറഞ്ഞത് ....
കൂടി നിന്നവര്‍ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി